നൂരി ബിൽഗെ ജീലാന്റെ, വിന്റർ സ്ലീപ് എന്ന ടർകിഷ് സിനിമയുടെ ആസ്വാദനം.
കുടുംബ സാമൂഹിക ബന്ധങ്ങളിലെ സ്വത്വ സംഘര്‍ഷങ്ങളുടെ ഇഴകളെ പിരിച്ച് സൂക്ഷ്മതലത്തില്‍ വിശകലനം ചെയ്യുന്നു ജീലാന്റെ സിനിമ. മനുഷ്യസ്വഭാവത്തിന്റെയും അതിന്റെ നിഗൂഢതകളുടെയും ഒരു അപഗ്രഥനമായി വിന്റര്‍ സ്ലീപ് നമുക്കനുഭവപ്പെടും. ഈ ഛായ സൃഷ്ടിക്കും വിധം തന്നെയാണ് ചിത്രത്തിന്റെ ഫ്രെയിമുകളും ഷോട്ടുകളും.