ഫിലിപ്പീൻസിലെ ഇലോകോസ് മേഖലയിലെ ഇലോകോസ് നോർടെ എന്ന പ്രവിശ്യയിലെ ഫാബിയന്റെയും ജോക്വിന്റെയും എലിസയുടെയും കഥ, ആ പ്രവിശ്യയുടെ തന്നെ കഥയായിത്തീരുന്നു, അവിടുന്നത് ഫിലിപ്പീൻസിന്റെ മൊത്തം അനുഭവങ്ങളും ചരിത്രവുമായിത്തീരുന്നു, സാവകാശം അത് മൂന്നാം ലോക രാജ്യങ്ങളുടെ തന്നെ വേദനയും പ്രതീക്ഷയുമായിത്തീരുന്നു.
ആഗോള മുതലാളിത്തം ആധുനിക ഫിലിപ്പീന്‍സില്‍ വിതച്ച ദുരന്തത്തിന്റെയും പുതുതലമുറയില്‍ അത് സൃഷ്ടിച്ച നിരാശയുടെയും ഭയത്തിന്റെയും അതില്‍ നിന്നുണ്ടായ വെറുപ്പ്, ഹിംസ, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുടെയും ആഖ്യാനം.
ഒപ്പം പ്രണയം, വിരഹം, ത്യാഗം തുടങ്ങിയവയും.