ശബ്ദങ്ങളുടെ സിനിമ

പീറ്റർ സ്ട്രിക്‌ലാന്‍ഡിന്റെ ബെർബേറിൻ സൌണ്ട് സ്റ്റുഡിയോ എന്ന സിനിമയുടെ ആസ്വാദനം.

സിനിമക്കുള്ളിലെ സിനിമ, സിനിമയുടെ ശബ്ദചരിത്രം, ഫോളി ആർട്ടിനെക്കുറിച്ച പാഠപുസ്തകം..
സിനിമ, അതിലെ ശബ്ദ ചിത്രീകരണം, ഫോളി ആര്‍ട്‌ തുടങ്ങിയവയെക്കുറിച്ചുള്ള മികച്ച പാഠപുസ്‌തകം എന്ന നിലയിലും മറ്റ്‌ തൊഴിലിടങ്ങളില്‍ എന്ന പോലെ സിനിമയിലും നില നില്‍ക്കുന്ന ബ്യൂറോക്രസിയുടെയും പീഡനത്തിന്റെയും ചിത്രീകരണം എന്ന നിലയിലും ഗില്‍ദെറോയ്‌ എന്ന കഥാപാത്രത്തിന്റെ മനസ്സിന്റെ സൂക്ഷ്‌മതലങ്ങളെ പിന്തുടരുന്ന സിനിമ എന്ന നിലയിലും മികച്ചു നില്‍ക്കുന്നു ഈ സിനിമ.