മിയാമിയിലെ ഒരു രാത്രി -അമേരിക്കന്‍ ചരിത്രത്തെയും പൗരാവകാശങ്ങളെയും കുറിച്ച സത്യവാങ്മൂലങ്ങള്‍

റെജിന കിങ്ങിന്റെ വൺ നൈറ്റ് ഇൻ മിയാമി എന്ന സിനിമയുടെ ആസ്വാദനം

നാല് ഐകൊണിക് ബ്ലാക് അമേരിക്കൻസ്
മാൽകം എക്സ്, മുഹമ്മദ് അലി, സാം കുക്ക്, ജിം ബ്രൌൺ എന്നിവരുടെ ഒത്തുചേരലും ജീവിതം പറച്ചിലും തത്വശാസ്ത്രങ്ങൾ വിനിമയം ചെയ്യലും തർക്കിക്കലും സ്നേഹിക്കലും

കെംപ് പവേഴ്സിന്റെ നാടകവും സിനിമയും
മാർട്ടിൻ ലൂതർ കിങ്, മെഡ്ഗർ എവേഴ്സ്, ജെയിംസ് ബാൾഡ്വിൻ എന്നിവരുടെ പ്രവർത്തനങ്ങളും എഴുത്തും

ഒരു ഉത്കൃഷ്ട ഭാരതീയ പാക(ഠ)ശാല

ജിയോ ബേബിയുടെ, ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയുടെ ആസ്വാദനം

# നമ്മുടെ വീടകങ്ങളിലും അടുക്കളകളിലും സംഭവിക്കുന്നത്
# കുടുംബവും പെണ്ണും
# ആചാരങ്ങളും സ്ത്രീയും
# ആർത്തവാശുദ്ധികൾ

# ശക്തിസ്വരൂപിണിയായ ദേവിയും സന്നിധാനങ്ങളും
# വ്യത്യസ്ത സമുദായങ്ങൾ -സ്ത്രീയുടെ കർതൃത്വവും പ്രാതിനിധ്യവും

ചിതറിത്തെറിച്ച തലച്ചോറ് (തിംബുക്തു -രണ്ട്)

തിംബുക്തു- അബ്ദറഹ്മാൻ സിസ്സാക്കോയുടെ സിനിമയും മാലിയിലെ സായുധ ഇസ്ലാമിസ്റ്റുകളുടെ അധിനിവേശവും -രണ്ടാം ഭാഗം

നിരോധവും ശിക്ഷാവിധികളുമായി ശരീഅത്തിനെ കാണുന്നവർ
മുഖമറകളും കൈയുറകളും
വിചാരണകൾ
ചമ്മട്ടിയും കല്ലേറും കൊലമരങ്ങളും

നാടോടിയായ ഇടയനും സ്ഥലവാസിയായ മീൻപിടിത്തക്കാരനും തമ്മിലുള്ള പ്രശ്നങ്ങൾ
വൈവിധ്യവും ഗോത്രീയതയും

ആഫ്രിക്ക എന്ന ഇടം (ബമാക്കോ -മൂന്ന്)

ബമാക്കോ ആസ്വാദനം, ആഗോളവൽക്കരണത്തെക്കുറിച്ച പഠനം -മൂന്നാം ഭാഗം

ആഫ്രിക്കൻ സിനിമയും അബ്ദറഹ്മാൻ സിസ്സാക്കോയും
സിനിമയും പ്രതിരോധവും
സിസ്സാക്കോയുടെ സിനിമാശൈലി
സോഷ്യൽ റിയലിസം
വൈവിധ്യങ്ങളും പൊസിറ്റീവ് ഉടോപ്യകളും

യൂനിലാറ്ററലിസം, ഫിനാൻസ് കാപിറ്റലിസം, വോൾഫൊവിറ്റ്സ് ഡോക്ട്രൈൻ, ഇറാഖ് ആക്രമണം..
കമ്പോളത്തിന്റെ യുക്തിയും സാമ്രാജ്യത്വത്തിന്റെ ധർമനീതിയും
നിലനിൽപിന് വേണ്ടിയുള്ള പോരാട്ടം

ആഗോളവൽക്കരണം ജീവിതത്തെ നിർവചിച്ചത് (ബമാക്കോ -രണ്ട്)

അബ്ദറഹ്മാൻ സിസ്സാക്കോവിന്റെ ബമാക്കോ എന്ന ചിത്രത്തെ മുൻനിർത്തി ആഗോളവൽക്കരണത്തെയും നിയോ ലിബറൽ നയങ്ങളെയും സംബന്ധിച്ച പഠനം

ഘടനാപരമായ ക്രമീകരണത്തിനെതിരായ കുറ്റപത്രങ്ങൾ
രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ദൂരം
വിക്ടിം ബ്ലേമിങ് സിദ്ധാന്തവും അടിച്ചമർത്തലും
സാംസ്കാരികമായ വേരുകൾ

“ആഗോളവല്‍ക്കരണം തുറന്നിട്ടിരിക്കുന്നത് വെള്ളക്കാർക്ക് വേണ്ടിയുള്ള ഒരു ലോകമാണ്. അതൊരിക്കലും കറുത്തവർക്കുള്ളതല്ല. ‘കരുണയുള്ളത്’ എന്ന് തത്വത്തിൽ അവകാശപ്പെട്ടാൽ പോലും ഈ സ്വകാര്യവൽകൃത ലോകത്ത് ലോകബാങ്ക് അങ്ങേയറ്റം നിഷ്ഠുരമായിത്തീരുന്നു”.

ആഗോളവൽക്കരണം ജീവിതത്തെ നിർമിച്ചത് (ബമാക്കോ -ഒന്ന്)

നവമുതലാളിത്തവും ആഗോളവൽക്കരണവും ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഉണ്ടാക്കിയതെന്ത്?
ആഗോളവൽക്കരണം ജീവിതത്തോട് ചെയ്യുന്നതെന്ത്?

അബ്ദറഹ്മാൻ സിസ്സാക്കോവിന്റെ ബമാക്കോ എന്ന സിനിമയെ മുൻനിർത്തി ഒരന്വേഷണം, ചിത്രത്തിന്റെ ഒരാസ്വാദനവും

”ദാരിദ്ര്യം ആഫ്രിക്കയുടെ അടിസ്ഥാന സ്വഭാവ(key characteristic)മൊന്നുമല്ല”
”തന്റെ തന്നെ സമ്പന്നതയുടെ ഇരയാണ് യഥാര്‍ഥത്തിലവൾ”
”നാം ചർച്ച ചെയ്യേണ്ടത് ദാരിദ്ര്യത്തെപ്പറ്റിയല്ല, ദരിദ്രവൽക്കരണത്തെപ്പറ്റിയാണ്”

പോസ്റ്റ് അപോകാലിപ്റ്റിക് കാലത്തെ വേദവും പ്രവാചകനും

///”ഭൂതകാലത്തേക്കുള്ള പുരാവൃത്തങ്ങളല്ല വേദപുസ്തകങ്ങളിൽ പറയുന്നതെന്നും കഴിഞ്ഞു പോയ കാലവുമായി മാത്രം കൂട്ടിക്കെട്ടി മനുഷ്യനെ തരം താഴ്ത്തുന്നത് ആശാവഹമല്ലെന്നും പറയുന്ന കപ്ലനോഗ്ലു ഇപ്പോഴത്തെ ജീവിതത്തിന്റെ പൊരുളാണ് വേദത്തിൽ തേടേണ്ടത് എന്നും അഭിപ്രായപ്പെടുന്നു.”///

സൂറഃ അൽകഹ്ഫ് എന്ന ഖുർആനികാധ്യായത്തിലെ ഒരാഖ്യാനമാണ് ഗ്രെയിൻ എന്ന സമീ കപ്ലനോഗ്ലു സിനിമയുടെ (2017) ആധാരം.

വേദപുസ്തകത്തിന്റെ ചലച്ചിത്രഭാഷ്യം
ഒപ്പം ഖുർആനികാഖ്യാനത്തിന്റെ സാമൂഹ്യ ദാർശനിക വായന

ലിലിയൻ ആലിങ്ങിന്റെ യാത്ര

നാല് വർഷത്തോളം നീണ്ടു നിന്ന യാത്ര, കാൽനടയായി, ഒറ്റക്കൊരു യുവതി.
അതാണ് ലിലിയൻ ആലിങ്ങിന്റെ കഥ.
ന്യൂയോർക്കിൽ നിന്ന് റഷ്യയിലേക്ക്.
ഷിക്കാഗോ, നോർത് ഡകൌട, കനഡയിലെ മനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ പിന്നെ അലാസ്ക..
ഒരു ട്രാൻസ് അമേരിക്കൻ ഒഡിസ്സി.

ബെറിങ് സ്ട്രെയ്റ്റ് കടന്നാൽ റഷ്യ.
അവൾ റഷ്യയിലെത്തിയോ?

അതിജീവനത്തിനായുള്ള സാഹസങ്ങളുടെ കഥ.
ആൻഡ്രിയാസ് ഹോർവാതിന്റെ സിനിമയുടെ ആസ്വാദനം.

അഗ്നിയും ഭ്രമങ്ങളും

ഒരു പൈറോമാനിയാക്കിന്റെ കഥ
വില്യം ഫോക്നറും ഹാരുകി മുറാകമിയും ലീ ചാങ്ഡോങ്ങും ഒരേ കഥ വ്യത്യസ്തമായി ആവിഷ്കരിക്കുന്നത്.

തായ് ചലച്ചിത്രകാരൻ ലീ ചാങ്ഡോങ്ങിന്റെ Burning എന്ന സിനിമയുടെ ആസ്വാദനം.

മുഖ്യകഥാപാത്രത്തിന്റെ പൈറോമാനിയ എന്ന ഇംപൾസ്-കൺട്രോൾ ഡിസോഡറിലൂടെ വൈയക്തിക മനശ്ശാസ്ത്രത്തെയും സാമൂഹികചിന്തയെയും കുറിച്ച നിലപാടുകൾ മുന്നോട്ട് വെക്കുന്ന സിനിമ.

വിറ്റാലിനയുടെ യാത്രകൾ

ഭോഗാതുരതയുടെയും മൽസരത്തിന്റെയും നാഗരികതയിൽ ഓടിയെത്താൻ പറ്റാത്തവരുടെയും വീണുപോകുന്നവരുടെയും നിവാസസ്ഥാനമാണ് സ്ലമ്മുകൾ അഥവാ ചേരികൾ. ലോകത്തിലെ എല്ലാ വൻനഗരങ്ങളോടനുബന്ധിച്ചും ഇത്തരം ചേരികൾ കാണാം. പൊതുവെ വികസിതരാജ്യങ്ങളോടൊപ്പം എത്താൻ കഴിയാതെ പിന്തള്ളപ്പെട്ടു പോകുന്ന രാജ്യങ്ങളിൽപ്പോലുമുണ്ട് ചേരികൾ. കേപ് ടൌണിലെ (ദക്ഷിണാഫ്രിക്ക) ഖയെലിഷ്ത, നെയ്റോബിയിലെ (കെനിയ) കിബേര, മുംബൈയിലെ (ഇന്ത്യ) ധാരാവി, മെക്സിക്കോയിലെ നെസാ എന്ന നെസാഹുവൽകോയോത്ത് സിറ്റിയിലെ ചേരി, കറാച്ചിയിലെ (പാകിസ്ഥാൻ) ഓറങ്ഗി തുടങ്ങിയവ ഏറ്റവും വലിയ സ്ലമ്മുകളായി കണക്കാക്കപ്പെടുന്നു.

കൂട്ടത്തിൽ ഒട്ടും ചെറുതല്ലാതെ, കറുത്ത വർഗക്കാർ തിങ്ങിപ്പാർക്കുന്ന ലിസ്ബണിലെ (പോർചുഗൽ) കോവ ദാ മൌറയും. അതിലാണ് പെദ്രോ കോസ്റ്റയുടെ സിനിമ, അതിലാണ് വിറ്റാലിന വരേലയുടെ അന്വേഷണങ്ങളും.

Vitalina Varela (Pedro Costa) എന്ന ചലച്ചിത്രത്തിന്റെ ആസ്വാദനം. പോർചുഗീസ് എഴുത്തുകാരിയും നടിയുമായ വിറ്റാലിന വരേലയാണ് ഇതിൽ അതേ പേരിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവരുടെ തന്നെ യഥാർത്ഥ ജീവിതമാണിത് എന്ന് എവിടെയോ വായിക്കാൻ കഴിഞ്ഞു.

പെദ്രോ കോസ്റ്റയുടെ നക്ടേണൽ ഫ്രെയിമുകളുടെ ചാരുത. ഇരുണ്ട ജീവിതങ്ങളുടെ ആഖ്യാനവും.