മതം ഭ്രമചിത്തതയല്ല

മുഹമ്മദ് ശമീം എഴുതിയ “ബുദ്ധൻ യേശു മുഹമ്മദ് -ലോകമതങ്ങളെപ്പറ്റി ഒരു പുസ്തകം” എന്ന കൃതിക്ക് ആഷാമേനോൻ എഴുതിയ അവതാരിക.
//”പ്രാതഃധ്യാനത്തിലെ മന്ത്രങ്ങളിലൊന്ന് ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്നാണ്. അതിന് അനുപദമായിട്ടുള്ളത്, സര്‍വേ ഭദ്രാണി പശ്യന്തു, മാ കശ്ചദി ദുഃഖഭാഗ്ഭവേത് എന്നതുമാണ്.

ഈ പ്രാതഃ ധ്യാനത്തിന് സമസ്ഥിതമായൊന്ന് നബി അനുശീലിച്ചിരുന്നെന്ന് ശമീം പറയുമ്പോൾ എനിക്ക് ആഹ്ലാദം തോന്നുന്നു. ഹിറാ ഗുഹയിൽ വെച്ച് ഏതോ ദിവ്യപ്രബോധനം നബി കൈക്കൊള്ളാനിടയായി എന്നതുവരെ മാത്രം വായിച്ച ഒരു അന്വേഷിക്ക് അത് അങ്ങനെയേ വരൂ.

ആകാശ ഭൂമികളുടെ ഘടനയിലും രാപ്പകലുകളുടെ നിരന്തര പരിക്രമണത്തിലും ചിന്തിക്കുന്നവര്‍ക്ക് പാഠങ്ങളുണ്ട് എന്ന് തുടങ്ങുന്ന ഖുര്‍ആൻ ഭാഗം പാരായണം ചെയ്ത് ചക്രവാളത്തിലേക്ക് ദൃഷ്ടി പായിച്ച് വളരെനേരം ധ്യാനത്തിൽ മുഴുകുകയെന്നത് നബിയുടെ പതിവായിരുന്നു. അതിനുശേഷമാണ് ‘സ്വലാത്തി’ലേക്ക് അദ്ദേഹം കടക്കുക. ദൈവാനുഭൂതിക്ക് മാര്‍ഗദര്‍ശകമായ ഈ സ്വയംമറക്കലിൽ ഒരു തരത്തിലുള്ള ആധിപത്യത്തിനും പങ്കില്ലെന്നത് ശ്രദ്ധിക്കുക.”//
സര്‍വേ ഭവന്തു സുഖിനഃ
സര്‍വേ സന്തു നിരാമയഃ
സര്‍വേ ഭദ്രാണി പശ്യന്തു
മാ കശ്ചദി ദുഃഖഭാഗ്ഭവേത്ഃ
ഓം ശാന്തി! ശാന്തി! ശാന്തി!

//”മനുഷ്യൻ സ്വീകരിക്കേണ്ടത് പ്രകൃതിയുടെ മതമാണെന്ന ഇസ്‌ലാമിന്റെ ആഹ്വാനം മറ്റൊരു പ്രോജ്വലമായ പ്രതീകം നമുക്ക് തരുന്നുണ്ട്.
തുലാസ്.
സ്പഷ്ടമായും നീതിയുമായി പ്രകൃതിയിൽ ഗര്‍ഭസ്ഥയായ നീതിശാസനയുമായി പിണഞ്ഞുകിടക്കുന്നു ഇത്.
ഏത് തീക്ഷ്ണമായ പരീക്ഷണ ഘട്ടത്തിലും. മുഹമ്മദ് ശമീമിന്റെ ഈ അന്വേഷണം അഭിലഷിക്കുന്നത് അത്തരമൊരു സഹവര്‍ത്തിത്വത്തിന്റെ സാധ്യതകളാണ്.

അത്തരമൊരു ആദര്‍ശം, ‘അര്‍ദുഹസ്സ മാവാതു വല്‍ അര്‍ദ്’ആകാശഭൂമികളെക്കാള്‍ വിശാലമാണ്.”//