ശബ്ദങ്ങളുടെ സിനിമ

പീറ്റർ സ്ട്രിക്‌ലാന്‍ഡിന്റെ ബെർബേറിൻ സൌണ്ട് സ്റ്റുഡിയോ എന്ന സിനിമയുടെ ആസ്വാദനം.

സിനിമക്കുള്ളിലെ സിനിമ, സിനിമയുടെ ശബ്ദചരിത്രം, ഫോളി ആർട്ടിനെക്കുറിച്ച പാഠപുസ്തകം..
സിനിമ, അതിലെ ശബ്ദ ചിത്രീകരണം, ഫോളി ആര്‍ട്‌ തുടങ്ങിയവയെക്കുറിച്ചുള്ള മികച്ച പാഠപുസ്‌തകം എന്ന നിലയിലും മറ്റ്‌ തൊഴിലിടങ്ങളില്‍ എന്ന പോലെ സിനിമയിലും നില നില്‍ക്കുന്ന ബ്യൂറോക്രസിയുടെയും പീഡനത്തിന്റെയും ചിത്രീകരണം എന്ന നിലയിലും ഗില്‍ദെറോയ്‌ എന്ന കഥാപാത്രത്തിന്റെ മനസ്സിന്റെ സൂക്ഷ്‌മതലങ്ങളെ പിന്തുടരുന്ന സിനിമ എന്ന നിലയിലും മികച്ചു നില്‍ക്കുന്നു ഈ സിനിമ.

ആല്‍ബര്‍ട്ട് ലിച്ചന്‍ബര്‍ഗിന്റെ ജീവിതം ഫാഷിസത്തിനെതിരെ ഒരു സത്യവാങ്മൂലം

ആന്ദ്രേ പ്ലാറ്റനോവിന്റെ ദ് റബ്ബിഷ് വിൻഡ് എന്ന കഥയുടെ ഒരു വായന.

നാസി ജർമനിയുടെ പശ്ചാത്തലത്തിൽ ഫാഷിസത്തിനെതിരെ എഴുതപ്പെട്ട ഏറ്റവും ശക്തവും ശ്രദ്ധയർഹിക്കുന്നതുമായ കഥയാണ് ദ് റബ്ബിഷ് വിൻഡ്.
ഫാഷിസ്റ്റ് അധികാരവ്യവസ്ഥയുടെ ജുഗുപ്സയും വമനേഛയും ഉളവാക്കുന്ന ഇടവഴികളിലൂടെ, മനുഷ്യത്വരഹിതവും അസ്ഥി മരവിപ്പിക്കുന്നതുമായ അറകളിലൂടെ ആൽഫ്രഡ് ലിച്ചൻബർഗ് സഞ്ചരിക്കുന്നു.

ഒപ്പം നമ്മളും.

കവിയും പൊലീസുകാരനും

പാബ്ലോ ലാറൈന്റെ നെരൂദ എന്ന സിനിമയുടെ ആസ്വാദനം.
ചിലിയിലെ കവി നെരൂദയുടെ ജീവിതത്തെ ആധാരമാക്കിയുള്ള സിനിമ.

രാഷ്ട്രീയപ്രവര്‍ത്തകനും കലാപകാരിയും എന്നതോടൊപ്പം തന്നെ ഒരു hedonist എന്ന നിലയിലുള്ള നെരൂദയും സിനിമയില്‍ വരുന്നുണ്ട്. ഒരു വ്യക്തിയുടെ വ്യത്യസ്ത തലങ്ങളും സ്വഭാവങ്ങളും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടും ഇതിന്റെ പ്രധാനപ്പെട്ട ഒരു പ്രമേയമാണ്.

അഴിച്ചു പണിയലാണ് ജീവിതം

Jack Zagaയുടെ Warehoused (Almacenedos) എന്ന മെക്സിക്കൻ സ്പാനിഷ് സിനിമയുടെ ആസ്വാദനം

വേർഹൌസിനകത്തും പുറത്തുമുള്ള ലോകങ്ങൾ, നിന്നിന്റെയും ലിനോയുടെയും ലോകങ്ങളും പ്രകൃതങ്ങളും..
Living is to reinvent oneself day in and day out.

നിശ്ശബ്ദതയിലൂടെ സംവദിക്കുന്ന സ്ത്രീകൾ

ഫിലിപ്പെ ഗ്വെറേറോയുടെ ഒസ്കുറോ അനിമൽ എന്ന കൊളംബിയൻ സ്വാനിഷ് സിനിമയുടെ ആസ്വാദനം

സ്ത്രീകൾക്ക് ശബ്ദം നിഷേധിക്കുന്ന സാമൂഹ്യവ്യവസ്ഥയെ അടയാളപ്പെടുത്തുകയും ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ അവരെ നിർബ്ബന്ധിതരാക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച ചോദ്യങ്ങളുയർത്തുകയും ചെയ്യുന്നു.

കൊടുംമഞ്ഞിന്റെ പുക

നൂരി ബിൽഗെ ജീലാന്റെ, വിന്റർ സ്ലീപ് എന്ന ടർകിഷ് സിനിമയുടെ ആസ്വാദനം.

കുടുംബ സാമൂഹിക ബന്ധങ്ങളിലെ സ്വത്വ സംഘര്‍ഷങ്ങളുടെ ഇഴകളെ പിരിച്ച് സൂക്ഷ്മതലത്തില്‍ വിശകലനം ചെയ്യുന്നു ജീലാന്റെ സിനിമ. മനുഷ്യസ്വഭാവത്തിന്റെയും അതിന്റെ നിഗൂഢതകളുടെയും ഒരു അപഗ്രഥനമായി വിന്റര്‍ സ്ലീപ് നമുക്കനുഭവപ്പെടും. ഈ ഛായ സൃഷ്ടിക്കും വിധം തന്നെയാണ് ചിത്രത്തിന്റെ ഫ്രെയിമുകളും ഷോട്ടുകളും.

അരികുജീവിതങ്ങൾ

കെൻ ലോചിന്റെ രണ്ട് സിനിമകളുടെ ആസ്വാദനം
I Daniel Blake, Sorry We Missed You
മുതലാളിത്തത്തിന്റെയും ബ്യൂറോക്രസിയുടെയും ഇടയിൽ എരിഞ്ഞു തീരുന്ന ജീവിതങ്ങളുടെ ആഖ്യാനം.
Daniel Blake’s Manifesto അഥവാ call for respect and acknowledgement:
“I, Daniel Blake
I am not a client, a customer nor a service user
I am not a shirker, a scrounger, a beggar nor a thief
I am not a national security number nor a blip on a screen
I paid my dues, never a penny short and proud to do so
I don’t tug the forelock, but look my neighbour in the eye
I don’t accept or seek charity
My name is Daniel Blake, I am a man, not a dog As such,
I demand my rights, I demand you treat me with respect
I, Daniel Blake, am a citizen Nothing more, nothing less. Thank you.”

പുതുവഴികൾ നിർമിക്കുമ്പോൾ

എൻ.എൻ കക്കാടിന്റെ വഴി വെട്ടുന്നവരോട് എന്ന കവിതയെ മുൻനിർത്തി സാമുഹിക പരിവർത്തനത്തെസ്സംബന്ധിച്ച ചില വിചാരങ്ങൾ.
//”പുതുവഴി വെട്ടി, അതിലൂടെ കരുത്തോടെ മുന്നേറി വിജയം വരിക്കുകയെന്നത് അത്ര എളുപ്പമല്ലെന്ന് കവി പറയുന്നു. ഒരു പാടുണ്ട് ദുരിതങ്ങള്‍. കവിയുടെ ഭാഷയില്‍: ‘പെരുവഴി കണ്‍മുന്നിലിരിക്കെ, പുതുവഴി നീ വെട്ടുന്നാകില്‍, പലതുണ്ടേ ദുരിതങ്ങള്‍.’ അടിയുറച്ചു പോയ ആചാരങ്ങളുടെയും മാമൂലുകളുടെയും അവയെല്ലാം ചേര്‍ന്നു താങ്ങിനിര്‍ത്തുന്ന അധീശവ്യവസ്ഥയുടെയും നേരെയുള്ള പോരാട്ടമാണത്. അതിനാല്‍ത്തന്നെ, വഴി വെട്ടാൻ പോകുന്നവൻ പല നോവുകൾ നോല്‍ക്കേണം, പലകാലം തപസ്സുചെയ്ത്, പല പീഡകളേല്‍ക്കേണം.”//

സിനിമയും സമൂഹവും

ചാർലി ചാപ്ലിന്റെ മൂന്ന് സിനിമകളുടെ ആസ്വാദനം
Modern Times, The Great Dictator, Monsieur Verdoux

നശീകരണത്തിന്റെയും വിശ്വാസത്തകർച്ചയുടെയും ആസക്തികളുടെയും ചരിത്രത്തോട് ചേർത്തുവെച്ചു കൊണ്ടുള്ള വായന

#യന്ത്രവൽക്കരണവും അപമാനവീകരണവും
#ഫാഷിസ്റ്റ് അധികാരപ്രയോഗങ്ങൾ
#മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ജീവിതതത്വങ്ങളും ശീലങ്ങളും
നിസ്സഹാത, അധികാരം, കൊലപാതകം എന്നിവയെക്കുറിച്ച സത്യവാങ്മൂലങ്ങൾ

ഉന്മാദങ്ങളുടെ ആഘോഷങ്ങൾ

“നോവല്‍, നാടകം, സിനിമ, ചിത്രകല, സംഗീതം, തത്വചിന്ത, മനശ്ശാസ്ത്രം, വ്യത്യസ്ത മതചിന്തകള്‍, യുക്തിവാദം തുടങ്ങിയ വൈവിധ്യമാര്‍ന്ന ജ്ഞാന-അനുഭൂതിലോകത്തിലൂടെയുള്ള ഒരു പ്രതിഭാശാലിയുടെ നിരന്തരയാത്രയുടെ സാന്നിധ്യം; യോജിപ്പിനും വിയോജിപ്പിനുമപ്പുറം, മികച്ചൊരു വായനാനുഭവമായിത്തീരുന്നു എന്നതാണ്, മൂല്യകേന്ദ്രിതമായൊരു മുന്നണിക്കുവേണ്ടിയുള്ളൊരു സാംസ്‌കാരികശ്രമമായി വളരുന്നു എന്നുള്ളതാണ്, ശമീമിന്റെ, മത-സാംസ്‌കാരിക വിമര്‍ശനകൃതിയെ വേറിട്ടതാക്കുന്നത്.”
“തൊട്ടാൽ കൈപൊള്ളുന്ന, സാമ്പ്രദായിക മതവിശ്വാസത്തെ മുറിപ്പെടുത്തുന്ന, മനുഷ്യമഹത്വത്തിൽ അചഞ്ചലമായി ദൃഢപ്പെടുന്ന, കലയുടെയും അതുവഴി സ്വാതന്ത്ര്യത്തിന്റെയും കവാടം തുറന്നുവെക്കുന്ന, സ്വന്തം ബോധ്യങ്ങളിൽ ഒത്തുതീര്‍പ്പുകളില്ലാതെ തന്നെ, സര്‍വ്വബോധ്യങ്ങളുടെയും സ്വാതന്ത്ര്യം അംഗീകരിക്കുന്ന ഒരു എഴുത്തു രീതി; അസഹിഷ്ണുതയുടെയും, ആക്രോശങ്ങളുടെയും പരപുഛത്തിന്റെയും കാലത്ത് ഒരെഴുത്തുകാരന് കാത്തുസക്ഷിക്കാൻ കഴിയുകയെന്നുള്ളത്, അഭിനന്ദനാര്‍ഹമായൊരു കാര്യമാണ്.”