ആഗോളവൽക്കരണം ജീവിതത്തെ നിർമിച്ചത് (ബമാക്കോ -ഒന്ന്)

നവമുതലാളിത്തവും ആഗോളവൽക്കരണവും ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഉണ്ടാക്കിയതെന്ത്?
ആഗോളവൽക്കരണം ജീവിതത്തോട് ചെയ്യുന്നതെന്ത്?

അബ്ദറഹ്മാൻ സിസ്സാക്കോവിന്റെ ബമാക്കോ എന്ന സിനിമയെ മുൻനിർത്തി ഒരന്വേഷണം, ചിത്രത്തിന്റെ ഒരാസ്വാദനവും

”ദാരിദ്ര്യം ആഫ്രിക്കയുടെ അടിസ്ഥാന സ്വഭാവ(key characteristic)മൊന്നുമല്ല”
”തന്റെ തന്നെ സമ്പന്നതയുടെ ഇരയാണ് യഥാര്‍ഥത്തിലവൾ”
”നാം ചർച്ച ചെയ്യേണ്ടത് ദാരിദ്ര്യത്തെപ്പറ്റിയല്ല, ദരിദ്രവൽക്കരണത്തെപ്പറ്റിയാണ്”

പോസ്റ്റ് അപോകാലിപ്റ്റിക് കാലത്തെ വേദവും പ്രവാചകനും

///”ഭൂതകാലത്തേക്കുള്ള പുരാവൃത്തങ്ങളല്ല വേദപുസ്തകങ്ങളിൽ പറയുന്നതെന്നും കഴിഞ്ഞു പോയ കാലവുമായി മാത്രം കൂട്ടിക്കെട്ടി മനുഷ്യനെ തരം താഴ്ത്തുന്നത് ആശാവഹമല്ലെന്നും പറയുന്ന കപ്ലനോഗ്ലു ഇപ്പോഴത്തെ ജീവിതത്തിന്റെ പൊരുളാണ് വേദത്തിൽ തേടേണ്ടത് എന്നും അഭിപ്രായപ്പെടുന്നു.”///

സൂറഃ അൽകഹ്ഫ് എന്ന ഖുർആനികാധ്യായത്തിലെ ഒരാഖ്യാനമാണ് ഗ്രെയിൻ എന്ന സമീ കപ്ലനോഗ്ലു സിനിമയുടെ (2017) ആധാരം.

വേദപുസ്തകത്തിന്റെ ചലച്ചിത്രഭാഷ്യം
ഒപ്പം ഖുർആനികാഖ്യാനത്തിന്റെ സാമൂഹ്യ ദാർശനിക വായന

ലിലിയൻ ആലിങ്ങിന്റെ യാത്ര

നാല് വർഷത്തോളം നീണ്ടു നിന്ന യാത്ര, കാൽനടയായി, ഒറ്റക്കൊരു യുവതി.
അതാണ് ലിലിയൻ ആലിങ്ങിന്റെ കഥ.
ന്യൂയോർക്കിൽ നിന്ന് റഷ്യയിലേക്ക്.
ഷിക്കാഗോ, നോർത് ഡകൌട, കനഡയിലെ മനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ പിന്നെ അലാസ്ക..
ഒരു ട്രാൻസ് അമേരിക്കൻ ഒഡിസ്സി.

ബെറിങ് സ്ട്രെയ്റ്റ് കടന്നാൽ റഷ്യ.
അവൾ റഷ്യയിലെത്തിയോ?

അതിജീവനത്തിനായുള്ള സാഹസങ്ങളുടെ കഥ.
ആൻഡ്രിയാസ് ഹോർവാതിന്റെ സിനിമയുടെ ആസ്വാദനം.

അഗ്നിയും ഭ്രമങ്ങളും

ഒരു പൈറോമാനിയാക്കിന്റെ കഥ
വില്യം ഫോക്നറും ഹാരുകി മുറാകമിയും ലീ ചാങ്ഡോങ്ങും ഒരേ കഥ വ്യത്യസ്തമായി ആവിഷ്കരിക്കുന്നത്.

തായ് ചലച്ചിത്രകാരൻ ലീ ചാങ്ഡോങ്ങിന്റെ Burning എന്ന സിനിമയുടെ ആസ്വാദനം.

മുഖ്യകഥാപാത്രത്തിന്റെ പൈറോമാനിയ എന്ന ഇംപൾസ്-കൺട്രോൾ ഡിസോഡറിലൂടെ വൈയക്തിക മനശ്ശാസ്ത്രത്തെയും സാമൂഹികചിന്തയെയും കുറിച്ച നിലപാടുകൾ മുന്നോട്ട് വെക്കുന്ന സിനിമ.

വിറ്റാലിനയുടെ യാത്രകൾ

ഭോഗാതുരതയുടെയും മൽസരത്തിന്റെയും നാഗരികതയിൽ ഓടിയെത്താൻ പറ്റാത്തവരുടെയും വീണുപോകുന്നവരുടെയും നിവാസസ്ഥാനമാണ് സ്ലമ്മുകൾ അഥവാ ചേരികൾ. ലോകത്തിലെ എല്ലാ വൻനഗരങ്ങളോടനുബന്ധിച്ചും ഇത്തരം ചേരികൾ കാണാം. പൊതുവെ വികസിതരാജ്യങ്ങളോടൊപ്പം എത്താൻ കഴിയാതെ പിന്തള്ളപ്പെട്ടു പോകുന്ന രാജ്യങ്ങളിൽപ്പോലുമുണ്ട് ചേരികൾ. കേപ് ടൌണിലെ (ദക്ഷിണാഫ്രിക്ക) ഖയെലിഷ്ത, നെയ്റോബിയിലെ (കെനിയ) കിബേര, മുംബൈയിലെ (ഇന്ത്യ) ധാരാവി, മെക്സിക്കോയിലെ നെസാ എന്ന നെസാഹുവൽകോയോത്ത് സിറ്റിയിലെ ചേരി, കറാച്ചിയിലെ (പാകിസ്ഥാൻ) ഓറങ്ഗി തുടങ്ങിയവ ഏറ്റവും വലിയ സ്ലമ്മുകളായി കണക്കാക്കപ്പെടുന്നു.

കൂട്ടത്തിൽ ഒട്ടും ചെറുതല്ലാതെ, കറുത്ത വർഗക്കാർ തിങ്ങിപ്പാർക്കുന്ന ലിസ്ബണിലെ (പോർചുഗൽ) കോവ ദാ മൌറയും. അതിലാണ് പെദ്രോ കോസ്റ്റയുടെ സിനിമ, അതിലാണ് വിറ്റാലിന വരേലയുടെ അന്വേഷണങ്ങളും.

Vitalina Varela (Pedro Costa) എന്ന ചലച്ചിത്രത്തിന്റെ ആസ്വാദനം. പോർചുഗീസ് എഴുത്തുകാരിയും നടിയുമായ വിറ്റാലിന വരേലയാണ് ഇതിൽ അതേ പേരിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവരുടെ തന്നെ യഥാർത്ഥ ജീവിതമാണിത് എന്ന് എവിടെയോ വായിക്കാൻ കഴിഞ്ഞു.

പെദ്രോ കോസ്റ്റയുടെ നക്ടേണൽ ഫ്രെയിമുകളുടെ ചാരുത. ഇരുണ്ട ജീവിതങ്ങളുടെ ആഖ്യാനവും.

അധികാരവും ആഘാതങ്ങളും

അധികാരത്തിൻ്റെ സിദ്ധാന്തവും പ്രയോഗവും.
LavDiaz ൻ്റെ The Halt എന്ന സിനിമയുടെ ആസ്വാദനം.
ഡിയാസിന്റെ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ സിനിമയാണ് ഹാള്‍ട്ട്. സത്യാനന്തരകാലത്തിന്റെ രാഷ്ട്രീയത്തെ അവതരിപ്പിക്കുന്ന ഡിയാസ് സത്യത്തെക്കുറിച്ച അന്വേഷണങ്ങളെ നിരസിക്കുന്ന അധികാരികളുടെ നിയന്ത്രണത്തിലമരുന്ന രാഷ്ട്രത്തിന്റെ പരിവര്‍ത്തനത്തെ Nation of Forgetting എന്ന് അടയാളപ്പെടുത്തുന്നു. ചിത്രത്തിലെ ഒരു കഥാപാത്രം എഴുതുന്ന പുസ്തകത്തിന്റെ പേരാണ് A Nation Without Memory എന്നത്.

ഹൊറേഷ്യയുടെ അന്വേഷണങ്ങൾ

അന്യായത്തടവ് ജീവിതങ്ങളുടെ കഥ.
Lav Diaz ൻ്റെ The Woman Who Left എന്ന സിനിമയുടെ ആസ്വാദനം.
ടോള്‍സ്‌റ്റോയിയുടെ Crime and Punishment നോട് Norte ക്ക് കടപ്പാടുണ്ടെങ്കിൽ The Woman Who letf അഡാപ്റ്റ് ചെയ്തിരിക്കുന്നത് ടോള്‍സ്‌റ്റോയിയുടെ തന്നെ God Sees the Truth, but Waits എന്ന കഥയെയാണ്.
തൊണ്ണൂറുകളിലെ ഫിലിപ്പീൻസിൻ്റെ ജീവിതവും രാഷ്ട്രീയവും.

ഒരു മൂന്നാം ലോകരാജ്യത്തിന്റെ വേദനയും പ്രതീക്ഷയും

ഫിലിപ്പീൻസിലെ ഇലോകോസ് മേഖലയിലെ ഇലോകോസ് നോർടെ എന്ന പ്രവിശ്യയിലെ ഫാബിയന്റെയും ജോക്വിന്റെയും എലിസയുടെയും കഥ, ആ പ്രവിശ്യയുടെ തന്നെ കഥയായിത്തീരുന്നു, അവിടുന്നത് ഫിലിപ്പീൻസിന്റെ മൊത്തം അനുഭവങ്ങളും ചരിത്രവുമായിത്തീരുന്നു, സാവകാശം അത് മൂന്നാം ലോക രാജ്യങ്ങളുടെ തന്നെ വേദനയും പ്രതീക്ഷയുമായിത്തീരുന്നു.

ആഗോള മുതലാളിത്തം ആധുനിക ഫിലിപ്പീന്‍സില്‍ വിതച്ച ദുരന്തത്തിന്റെയും പുതുതലമുറയില്‍ അത് സൃഷ്ടിച്ച നിരാശയുടെയും ഭയത്തിന്റെയും അതില്‍ നിന്നുണ്ടായ വെറുപ്പ്, ഹിംസ, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുടെയും ആഖ്യാനം.
ഒപ്പം പ്രണയം, വിരഹം, ത്യാഗം തുടങ്ങിയവയും.

അവന്റെ അസ്ഥികള്‍ ഓട്ടുകുഴലുകള്‍ പോലെയും അവയവങ്ങള്‍ ഇരുമ്പഴികള്‍ പോലെയും

അധീശരൂപങ്ങളും ലിവിയതാൻ എന്ന കടൽജീവിയും
ആന്ദ്രേ സ്വ്യാജിൻത്സേവിന്റെ ലിവിയതാൻ എന്ന സിനിമയുടെ ആസ്വാദനം

കേന്ദ്രീകൃതമായ അധികാരം വ്യക്തിയോടും ജീവിതത്തോടും ചെയ്യുന്ന അനീതിയുടെ ഹൃദയാവര്‍ജകമായ ആവിഷ്‌കാരമാണ് ലിവിയതാന്‍.

മഞ്ഞവരക്ക് മുകളിൽ ചില ജീവിതങ്ങൾ

നേർത്ത മഞ്ഞവര കൊണ്ട് ജീവിതത്തെത്തന്നെ അടയാളപ്പെടുത്തുന്ന ഒരു ലാറ്റിൻ അമേരിക്കൻ സിനിമ. തിൻ യെല്ലോ ലൈൻ. സെൽസോ ആർ ഗാർഷ്യ സംവിധാനം ചെയ്ത മെക്സിക്കൻ മൂവിയുടെ ആസ്വാദനം.

പതിനഞ്ച് ദിവസം കൊണ്ട് ഇരുനൂറ്റിപ്പതിനേഴ് കിലോമീറ്റർ നടന്ന് പണിയെടുക്കുന്നു. അതിനിടയിൽ ദൃശ്യമാകുന്ന ജീവിതക്കാഴ്ചകൾ.