മിയാമിയിലെ ഒരു രാത്രി -അമേരിക്കന്‍ ചരിത്രത്തെയും പൗരാവകാശങ്ങളെയും കുറിച്ച സത്യവാങ്മൂലങ്ങള്‍

റെജിന കിങ്ങിന്റെ വൺ നൈറ്റ് ഇൻ മിയാമി എന്ന സിനിമയുടെ ആസ്വാദനം

നാല് ഐകൊണിക് ബ്ലാക് അമേരിക്കൻസ്
മാൽകം എക്സ്, മുഹമ്മദ് അലി, സാം കുക്ക്, ജിം ബ്രൌൺ എന്നിവരുടെ ഒത്തുചേരലും ജീവിതം പറച്ചിലും തത്വശാസ്ത്രങ്ങൾ വിനിമയം ചെയ്യലും തർക്കിക്കലും സ്നേഹിക്കലും

കെംപ് പവേഴ്സിന്റെ നാടകവും സിനിമയും
മാർട്ടിൻ ലൂതർ കിങ്, മെഡ്ഗർ എവേഴ്സ്, ജെയിംസ് ബാൾഡ്വിൻ എന്നിവരുടെ പ്രവർത്തനങ്ങളും എഴുത്തും

അനുഭൂതികളും കെടാതെ കാക്കുന്ന ചെരാതുകളും

//”പ്രലോഭനങ്ങളുടെ ഇടനാഴികളിൽ ഉന്മാദം അനുഭവിക്കുന്നവരും ജ്ഞാനത്തിന്റെ അഗാധഖനികളിൽ കാറ്റും വെളിച്ചവുമില്ലാതെ ജീവിക്കുന്നവരും എപ്പോൾ വേണമെങ്കിലും പരസ്പരം വെച്ചു മാറാവുന്ന രണ്ട് ബോധങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് എൻ രേണുക എഴുതുന്നു. വിരുദ്ധധ്രുവങ്ങളിൽ അലയുന്ന സ്ത്രീ-പുരുഷന്മാരും അവരുടെ അനിശ്ചിതമായ സഞ്ചാരപഥങ്ങളും, ഒരിക്കലും കൂടിച്ചേരാത്ത സമാന്തരവഴികളുടെ പ്രലോഭനങ്ങൾ. രേണുകയുടെ അഭിപ്രായത്തിൽ അനുഭൂതിയുടെ വിരുദ്ധമണ്ഡലങ്ങൾ സംഗമിക്കുകയും വിഘടിക്കുകയും ചെയ്യുന്ന സാങ്കൽപിക ഇടമെന്ന നിലയിലാണ് കവിതക്ക് നിലനിൽപുള്ളത്.”//

//”മൂന്നാം ദിവസവും ചെരാതുമായി പുറപ്പെട്ട ശിഷ്യൻ ഉദ്യാനത്തിലെ അനുഭൂതികൾ നുകർന്നും എന്നാൽ ചെരാത് കെട്ടുപോകാതെ സൂക്ഷിച്ചും തിരിച്ചെത്തി, സൂഫിയുടെ കഥയെ ശുഭപര്യവസായിയാക്കി.”//

ചെകുത്താന്റെ കൈയേറ്റത്തിൽ വേദപാഠങ്ങൾക്ക് സംഭവിക്കുന്നത്

ചെകുത്താന്റെ വേദപുസ്തകം എന്ന പുസ്തകത്തിന് പി.ടി കുഞ്ഞാലി മാസ്റ്റർ എഴുതിയ ആസ്വാദനം
-തേജസ് ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ചത്

സ്വാർത്ഥബോധ്യങ്ങളുടെ പ്രതീകങ്ങളായ പുരോഹിതന്മാരും വ്യക്തിയെ റദ്ദ് ചെയ്യുന്ന വ്യവസ്ഥിതികൾക്കെതിരെ കലാപമുയർത്തുന്നവരും

ആഭിചാരം മുതൽ പൈശാചപൂജ വരെ

ഒരു ഉത്കൃഷ്ട ഭാരതീയ പാക(ഠ)ശാല

ജിയോ ബേബിയുടെ, ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയുടെ ആസ്വാദനം

# നമ്മുടെ വീടകങ്ങളിലും അടുക്കളകളിലും സംഭവിക്കുന്നത്
# കുടുംബവും പെണ്ണും
# ആചാരങ്ങളും സ്ത്രീയും
# ആർത്തവാശുദ്ധികൾ

# ശക്തിസ്വരൂപിണിയായ ദേവിയും സന്നിധാനങ്ങളും
# വ്യത്യസ്ത സമുദായങ്ങൾ -സ്ത്രീയുടെ കർതൃത്വവും പ്രാതിനിധ്യവും

അത്യസാധാരാണമായ ഒരു കഥ

ഒ ഹെൻറിയുടെ എ സ്ട്രെയിഞ്ച് സ്റ്റോറി എന്ന കഥയുടെ വായന

ഒ ഹെൻറിക്കഥകൾ:
ബന്ധങ്ങളുടെ ഉൾക്കൂറ്റുറപ്പ്,
തലമുറകളിലേക്ക് നീളുന്ന, കാലത്തെ അതിജയിക്കുന്ന സ്നേഹത്തിൻ്റെ നൂലിഴ

ഒ ഹെൻറിയുടെ ജീവിതം, പലായനവും പ്രവാസവും
ഹോണ്ടുറാസ്, ബനാന റിപബ്ലിക്
ജീവിതവും കഥയും

മി. ബെര്‍മാന്റെ മാസ്റ്റർപീസ്

പെരുമഴയുള്ള ആ രാത്രിയിലാണ് മി ബെർമാൻ തന്റെ മാസ്റ്റർപീസ് രചിച്ചത്.
കലയെയും കലാകാരന്റെ ധർമത്തെയും സംബന്ധിച്ച് മഹത്തായ അവബോധം പകരുന്ന ഒന്നായിരുന്നു അത്.

ജീവിതത്തിലേക്കുണർത്തുന്ന കല
പ്രതീക്ഷയിലേക്ക് നയിക്കപ്പെടുന്ന വ്യക്തികളും സമൂഹവും

ഓ ഹെൻറിയുടെ അവസാനത്തെ ഇല എന്ന കഥയുടെ ഒരാസ്വാദനം

ചിതറിത്തെറിച്ച തലച്ചോറ് (തിംബുക്തു -രണ്ട്)

തിംബുക്തു- അബ്ദറഹ്മാൻ സിസ്സാക്കോയുടെ സിനിമയും മാലിയിലെ സായുധ ഇസ്ലാമിസ്റ്റുകളുടെ അധിനിവേശവും -രണ്ടാം ഭാഗം

നിരോധവും ശിക്ഷാവിധികളുമായി ശരീഅത്തിനെ കാണുന്നവർ
മുഖമറകളും കൈയുറകളും
വിചാരണകൾ
ചമ്മട്ടിയും കല്ലേറും കൊലമരങ്ങളും

നാടോടിയായ ഇടയനും സ്ഥലവാസിയായ മീൻപിടിത്തക്കാരനും തമ്മിലുള്ള പ്രശ്നങ്ങൾ
വൈവിധ്യവും ഗോത്രീയതയും

വെടിയേറ്റ മരപ്പാവകൾ (തിംബുക്തു -ഒന്ന്)

അബ്ദറഹ്മാൻ സിസ്സാക്കോവിന്റെ തിംബുക്തു എന്ന സിനിമയെ മുൻനിർത്തി മതഭീകരവാദത്തെക്കുറിച്ച വിശകലനങ്ങൾ

മാലിയിലെ ജനത, ഗോത്രങ്ങൾ, ഗോത്രീയമായ സംഘർഷങ്ങളും സഹവർത്തിത്വവും
ഗോത്രദേശീയത, തുവാരെഗ് കലാപം, തീവ്ര-സായുധ ഇസ്ലാമിസ്റ്റുകളുടെ രംഗപ്രവേശം
അൻസാറുദ്ദീൻ, അൽഖാഇദ

മതവും മദവും തമ്മിലുള്ള അന്തരം- സായുധ തീവ്രവാദികളും തിംബുക്തുവിലെ പ്രാദേശിക പള്ളി ഇമാമും തമ്മിലുള്ള സംവാദം
മതം, സാംസ്കാരിക വൈവിധ്യങ്ങൾ… -സിസ്സാക്കോ സിനിമകളുടെ സമീപനം

ആഫ്രിക്ക എന്ന ഇടം (ബമാക്കോ -മൂന്ന്)

ബമാക്കോ ആസ്വാദനം, ആഗോളവൽക്കരണത്തെക്കുറിച്ച പഠനം -മൂന്നാം ഭാഗം

ആഫ്രിക്കൻ സിനിമയും അബ്ദറഹ്മാൻ സിസ്സാക്കോയും
സിനിമയും പ്രതിരോധവും
സിസ്സാക്കോയുടെ സിനിമാശൈലി
സോഷ്യൽ റിയലിസം
വൈവിധ്യങ്ങളും പൊസിറ്റീവ് ഉടോപ്യകളും

യൂനിലാറ്ററലിസം, ഫിനാൻസ് കാപിറ്റലിസം, വോൾഫൊവിറ്റ്സ് ഡോക്ട്രൈൻ, ഇറാഖ് ആക്രമണം..
കമ്പോളത്തിന്റെ യുക്തിയും സാമ്രാജ്യത്വത്തിന്റെ ധർമനീതിയും
നിലനിൽപിന് വേണ്ടിയുള്ള പോരാട്ടം

ആഗോളവൽക്കരണം ജീവിതത്തെ നിർവചിച്ചത് (ബമാക്കോ -രണ്ട്)

അബ്ദറഹ്മാൻ സിസ്സാക്കോവിന്റെ ബമാക്കോ എന്ന ചിത്രത്തെ മുൻനിർത്തി ആഗോളവൽക്കരണത്തെയും നിയോ ലിബറൽ നയങ്ങളെയും സംബന്ധിച്ച പഠനം

ഘടനാപരമായ ക്രമീകരണത്തിനെതിരായ കുറ്റപത്രങ്ങൾ
രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ദൂരം
വിക്ടിം ബ്ലേമിങ് സിദ്ധാന്തവും അടിച്ചമർത്തലും
സാംസ്കാരികമായ വേരുകൾ

“ആഗോളവല്‍ക്കരണം തുറന്നിട്ടിരിക്കുന്നത് വെള്ളക്കാർക്ക് വേണ്ടിയുള്ള ഒരു ലോകമാണ്. അതൊരിക്കലും കറുത്തവർക്കുള്ളതല്ല. ‘കരുണയുള്ളത്’ എന്ന് തത്വത്തിൽ അവകാശപ്പെട്ടാൽ പോലും ഈ സ്വകാര്യവൽകൃത ലോകത്ത് ലോകബാങ്ക് അങ്ങേയറ്റം നിഷ്ഠുരമായിത്തീരുന്നു”.