ദേശീയതയെപ്പറ്റി -ആറാം ഭാഗം (അവസാനം)
മതം, ധാർമികത, ദേശീയത, ഇസ്ലാം -അബുൽ അഅ്‌ലാ മൌദൂദിയുടെ നിരീക്ഷണങ്ങൾ
ദേശീയതയുടെ ആരംഭദശ -പേപ്പസി, റോമാ സാമ്രാജ്യം
ഓരോ ജനതയും അവരുടെ ദേശങ്ങളുടെയും വികാരങ്ങളുടെയും ഉടമകളാണെന്ന ചിന്ത
“മറ്റ് ജനങ്ങളോടുള്ള അസൂയ, വെറുപ്പ്, വിദ്വേഷം തുടങ്ങിയവ ഉൾച്ചേരാത്ത സ്വജനഗുണകാംക്ഷ, സ്വദേശസ്‌നേഹം തുടങ്ങിയവയെ മൗദൂദി അംഗീകരിക്കുന്നു. ദേശീയ സ്വാതന്ത്ര്യം എന്ന വികാരത്തെ പിന്തുണക്കുകയും ചെയ്യുന്നു. ഒരിക്കലും ഒരു ജനതക്ക് മേൽ മറ്റൊരു ജനതയുടെ ആധിപത്യം അടിച്ചേൽപിക്കുന്നത് അംഗീകരിക്കാൻ പറ്റില്ല. അതിനാൽ സ്വയം ഭരണം, സ്വയം നിർണയം തുടങ്ങിയവയെല്ലാം വ്യക്തികളുടെയും സമൂഹങ്ങളുടെയും ജന്മാവകാശം തന്നെയാകുന്നു.
എന്നാൽ, അതല്ല ദേശീയത അഥവാ ദേശീയതാവാദം. ദേശീയ സ്വാർത്ഥം എന്നതിന്റെ മറ്റൊരു പേരെന്നല്ലാതെ അതിന് താത്വികമായ യാതൊരടിത്തറയുമില്ല തന്നെ.”
മനുഷ്യന്റെ ഉൽപത്തി, വികാസം -ഖുർആന്റെ ചരിത്രദർശനം
നഫ്സ് -വ്യക്തിയും സമൂഹവും
വൈവിധ്യങ്ങളും ഏകാത്മകതയും
“നിങ്ങൾ ഭൂമിക്ക് പുറത്ത് നിന്ന്, ബഹിരാകാശത്ത് നിന്ന് ഭൂമിയെ നോക്കുക. ദേശീയമായ അതിരുകളൊന്നും വ്യക്തമാവില്ല നിങ്ങൾക്ക്. നക്ഷത്രങ്ങളുടെ കോട്ടകൊത്തളങ്ങൾക്ക് അഭിമുഖമായി നിൽക്കുന്ന അസ്പഷ്ടമായ പ്രകാശബിന്ദുവായി, അതിലോലമായൊരു ചന്ദ്രക്കല പോലെ നമ്മുടെ ഗ്രഹത്തെ, ഭൂമിയെ കണ്ടു കഴിഞ്ഞാൽ, പിന്നെ നിങ്ങൾക്ക് വംശീയമോ മതപരമോ ദേശീയമോ ആയ ഷോവനിസങ്ങളെ നിലനിർത്തുക എന്നത് അത്യധികം ബുദ്ധിമുട്ടായിരിക്കും.”
___ കാൾ സാഗൻ