ഭോഗാതുരതയുടെയും മൽസരത്തിന്റെയും നാഗരികതയിൽ ഓടിയെത്താൻ പറ്റാത്തവരുടെയും വീണുപോകുന്നവരുടെയും നിവാസസ്ഥാനമാണ് സ്ലമ്മുകൾ അഥവാ ചേരികൾ. ലോകത്തിലെ എല്ലാ വൻനഗരങ്ങളോടനുബന്ധിച്ചും ഇത്തരം ചേരികൾ കാണാം. പൊതുവെ വികസിതരാജ്യങ്ങളോടൊപ്പം എത്താൻ കഴിയാതെ പിന്തള്ളപ്പെട്ടു പോകുന്ന രാജ്യങ്ങളിൽപ്പോലുമുണ്ട് ചേരികൾ. കേപ് ടൌണിലെ (ദക്ഷിണാഫ്രിക്ക) ഖയെലിഷ്ത, നെയ്റോബിയിലെ (കെനിയ) കിബേര, മുംബൈയിലെ (ഇന്ത്യ) ധാരാവി, മെക്സിക്കോയിലെ നെസാ എന്ന നെസാഹുവൽകോയോത്ത് സിറ്റിയിലെ ചേരി, കറാച്ചിയിലെ (പാകിസ്ഥാൻ) ഓറങ്ഗി തുടങ്ങിയവ ഏറ്റവും വലിയ സ്ലമ്മുകളായി കണക്കാക്കപ്പെടുന്നു.
കൂട്ടത്തിൽ ഒട്ടും ചെറുതല്ലാതെ, കറുത്ത വർഗക്കാർ തിങ്ങിപ്പാർക്കുന്ന ലിസ്ബണിലെ (പോർചുഗൽ) കോവ ദാ മൌറയും. അതിലാണ് പെദ്രോ കോസ്റ്റയുടെ സിനിമ, അതിലാണ് വിറ്റാലിന വരേലയുടെ അന്വേഷണങ്ങളും.
Vitalina Varela (Pedro Costa) എന്ന ചലച്ചിത്രത്തിന്റെ ആസ്വാദനം. പോർചുഗീസ് എഴുത്തുകാരിയും നടിയുമായ വിറ്റാലിന വരേലയാണ് ഇതിൽ അതേ പേരിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവരുടെ തന്നെ യഥാർത്ഥ ജീവിതമാണിത് എന്ന് എവിടെയോ വായിക്കാൻ കഴിഞ്ഞു.
പെദ്രോ കോസ്റ്റയുടെ നക്ടേണൽ ഫ്രെയിമുകളുടെ ചാരുത. ഇരുണ്ട ജീവിതങ്ങളുടെ ആഖ്യാനവും.