മിയാമിയിലെ ഒരു രാത്രി -അമേരിക്കന്‍ ചരിത്രത്തെയും പൗരാവകാശങ്ങളെയും കുറിച്ച സത്യവാങ്മൂലങ്ങള്‍

റെജിന കിങ്ങിന്റെ വൺ നൈറ്റ് ഇൻ മിയാമി എന്ന സിനിമയുടെ ആസ്വാദനം

നാല് ഐകൊണിക് ബ്ലാക് അമേരിക്കൻസ്
മാൽകം എക്സ്, മുഹമ്മദ് അലി, സാം കുക്ക്, ജിം ബ്രൌൺ എന്നിവരുടെ ഒത്തുചേരലും ജീവിതം പറച്ചിലും തത്വശാസ്ത്രങ്ങൾ വിനിമയം ചെയ്യലും തർക്കിക്കലും സ്നേഹിക്കലും

കെംപ് പവേഴ്സിന്റെ നാടകവും സിനിമയും
മാർട്ടിൻ ലൂതർ കിങ്, മെഡ്ഗർ എവേഴ്സ്, ജെയിംസ് ബാൾഡ്വിൻ എന്നിവരുടെ പ്രവർത്തനങ്ങളും എഴുത്തും

സമരവും മൂല്യവും

യുദ്ധവുമായി ബന്ധപ്പെട്ട ഇസ്ലാമിക തത്വത്തെയും പ്രയോഗങ്ങളെയും മനസ്സിലാക്കാനുള്ള പരിശ്രമം.
ഭാഗം 3

# ഫിജാർ യുദ്ധവും ഹിൽഫുൽ ഫുദൂലും
-നന്മകളുടെ ഉടമ്പടി
-ഗോത്രപ്പോരുകളുടെ ചരിത്രം
ഹിൽഫുൽ ഫുദൂലും പ്രവാചകന്റെ ചരിത്രവും

-സാർവത്രികവും സാർവലൌകികവുമായ തത്വങ്ങളോടുള്ള കൂറ്
-ഇതരസമൂഹങ്ങൾക്ക് മേലുള്ള വിശ്വാസം
-തിരസ്കാരത്തിന്റെയും കലഹത്തിന്റെയും മാത്സര്യത്തിന്റെയും നിരാകരണം

# ബദ്റും പാഠങ്ങളും
-വംശീയചിന്തകളോടും ഗോത്രസംഘർഷങ്ങളോടുമുള്ള സമരം അഥവാ സമാധാനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ

# വംശീയത (ശുഊബിയഃ), ഗോത്രീയത (ഖബ്‌ലിയഃ) എന്നിവയോടുള്ള ഖുർആന്റെ സമീപനം
-ഭ്രഷ്ടനായ ഒരു മക്കക്കാരൻ (Meccan outcast) എന്നതിൽ നിന്ന് പുതിയൊരു സമൂഹത്തിന്റെയും ജീവിതത്തിന്റെയും മാനവികനൈതികതയുടെയും വ്യവസ്ഥയായ മദീനയുടെ നേതാവ് എന്ന പദവിയിയിലേക്ക് മുഹമ്മദ് നബിയുടെ വികാസം

# സയന്റിഫിക് റേസിസം, ആധുനിക വംശീയസിദ്ധാന്തങ്ങൾ

# ഫിത്‌നക്കെതിരായ സമരങ്ങൾ
-എന്താണ് ഫിത്‌നഃ ?
-ക്രിയാത്മക ന്യൂനപക്ഷത്തെക്കുറിച്ച ചരിത്രസിദ്ധാന്തങ്ങൾ

അനുഭൂതികളും കെടാതെ കാക്കുന്ന ചെരാതുകളും

//”പ്രലോഭനങ്ങളുടെ ഇടനാഴികളിൽ ഉന്മാദം അനുഭവിക്കുന്നവരും ജ്ഞാനത്തിന്റെ അഗാധഖനികളിൽ കാറ്റും വെളിച്ചവുമില്ലാതെ ജീവിക്കുന്നവരും എപ്പോൾ വേണമെങ്കിലും പരസ്പരം വെച്ചു മാറാവുന്ന രണ്ട് ബോധങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് എൻ രേണുക എഴുതുന്നു. വിരുദ്ധധ്രുവങ്ങളിൽ അലയുന്ന സ്ത്രീ-പുരുഷന്മാരും അവരുടെ അനിശ്ചിതമായ സഞ്ചാരപഥങ്ങളും, ഒരിക്കലും കൂടിച്ചേരാത്ത സമാന്തരവഴികളുടെ പ്രലോഭനങ്ങൾ. രേണുകയുടെ അഭിപ്രായത്തിൽ അനുഭൂതിയുടെ വിരുദ്ധമണ്ഡലങ്ങൾ സംഗമിക്കുകയും വിഘടിക്കുകയും ചെയ്യുന്ന സാങ്കൽപിക ഇടമെന്ന നിലയിലാണ് കവിതക്ക് നിലനിൽപുള്ളത്.”//

//”മൂന്നാം ദിവസവും ചെരാതുമായി പുറപ്പെട്ട ശിഷ്യൻ ഉദ്യാനത്തിലെ അനുഭൂതികൾ നുകർന്നും എന്നാൽ ചെരാത് കെട്ടുപോകാതെ സൂക്ഷിച്ചും തിരിച്ചെത്തി, സൂഫിയുടെ കഥയെ ശുഭപര്യവസായിയാക്കി.”//

സത്യാസത്യങ്ങളുടെ പോര്

യുദ്ധവുമായി ബന്ധപ്പെട്ട ഇസ്ലാമിക തത്വത്തെയും പ്രയോഗങ്ങളെയും മനസ്സിലാക്കാനുള്ള പരിശ്രമം.
ഭാഗം 2

# ഫുർഖാൻ എന്ന ആശയം
-ഖുർആൻ
-ജീവിതവിശുദ്ധി
-ബദ്ർ

# പോരാട്ടങ്ങളുടെ ചരിത്രങ്ങൾ
-വർഗസമരങ്ങൾ, അതിജീവനയുദ്ധങ്ങൾ, അധികാരമത്സരങ്ങൾ
-ധർമയുദ്ധങ്ങൾ

# കയേൻ-ആബേൽ കഥയുടെ പാഠങ്ങൾ
-ഒന്ന് സമം അഖിലം എന്ന സമവാക്യം

ഗാന്ധിയുടെ ജാതി

//”കേന്ദ്രിതവും സംഘടിതവുമായ ഒരു രാഷ്ട്രത്തെയോ അധികാരവ്യവസ്ഥയെയോ അംഗീകരിക്കാൻ പറ്റുമായിരുന്നില്ല, ഹെന്റി ഡേവിഡ് തോറോയെ രാഷ്ട്രീയ ഗുരുവായി അംഗീകരിച്ചിട്ടുള്ള ഗാന്ധിജിക്ക്.
ഗാന്ധി മുന്നോട്ടു വെച്ച സ്വരാജും ഒരു അതോറിറ്റേറിയൻ ഘടനയെ ഒരുനിലക്കും അംഗീകരിക്കുന്ന ഒന്നല്ല. ‘രാജ്യത്തിന്റെ ജനങ്ങൾ’ എന്നതല്ല, മറിച്ച് ‘ജനങ്ങളുടെ രാജ്യം’ എന്നതാണ് സ്വരാജ് എന്നതിന്റെ അടിസ്ഥാനം.”//

ജാതിയെയും ജാതിവിരുദ്ധസമരങ്ങളെയും കുറിച്ച പഠനം പത്താം ഭാഗം

# ഗാന്ധിയുടെ ചിന്തകളും അവയുടെ പ്രസക്തിയും
# ജാതിനിർമൂലനവും അയിത്തോച്ചാടനവും
-“Caste Has to Go”
-ജാതിവിരുദ്ധസമരങ്ങളും കൊളോണിയലിസത്തിനെതിരായ പോരാട്ടവും

# ഹിന്ദുമതവും അസ്പൃശ്യതയും -ഗാന്ധിയുടെയും അംബേദ്കറുടെയും വീക്ഷണങ്ങൾ

യുദ്ധവും സമാധാനവും

യുദ്ധവുമായി ബന്ധപ്പെട്ട ഇസ്ലാമിക തത്വത്തെയും പ്രയോഗങ്ങളെയും മനസ്സിലാക്കാനുള്ള ഒരു പരിശ്രമം.
ഭാഗം 1

യുദ്ധത്തിന്റെ ചരിത്രവും വർത്തമാനവും
സംഘടിത ഹിംസ, വംശീയഹത്യകൾ, ഉന്മൂലനങ്ങൾ

അട്രോസിറ്റോളജി -മാത്യു വൈറ്റ്
ചരിത്രത്തിലെ നൂറ് ക്രൂരസംഭവങ്ങൾ
രണ്ടാം ലോകയുദ്ധവും ചെങ്കിസ് ഖാനും മുതൽ ആധുനിക വംശഹത്യകൾ വരെ
നരമേധങ്ങളുടെ വേരും ഉച്ചിയും
രാജ്യതന്ത്രത്തിന്റെ അനിവാര്യവികാസം

ആർതർ ഷോപ്പനോവർ, ഫ്രീദ്രിച് നീത്ഷ്ചെ, സിഗ്മണ്ട് ഫ്രോയ്ഡ് എന്നിവരുടെ സിദ്ധാന്തങ്ങൾ
ജീവിതേച്ഛയും അധികാരേച്ഛയും ഭോഗേച്ഛയും

ഇച്ഛകളും മത്സരങ്ങളും
ഇച്ഛകളും ഖുർആനും ജിഹാദും

ജാതിനിർമൂലനം

അംബേദ്കറും ജാതിനിർമൂലനവും

ജാതിയെയും ജാതിവിരുദ്ധ സമരങ്ങളെയും കുറിച്ച പഠനം ഒമ്പതാം ഭാഗം

# ഹിന്ദു എന്ന സ്വത്വം
-ഹിന്ദുവും ഹിന്ദവി സ്വരാജും
-ഹിന്ദവി സ്വരാജ്യയും ശിവജിയും
-കോൺഗ്രസ്, ഗാന്ധി, ഹിന്ദവി സ്വരാജ്

# അനിഹിലേഷൻ ഒഫ് കാസ്റ്റ് # ജാതിയും കമ്യൂനിസവും
# വർഗരഹിതസമൂഹവും ഭരണകൂടവും -അംബേദ്കറുടെയും കമ്യൂനിസത്തിന്റെയും നിലപാടുകൾ

# മതപരിവർത്തനവും മതവിമർശനവും
-ബുദ്ധമതവും അംബേദ്കറിസ്റ്റ് നവയാനവും
-മതത്തെക്കുറിച്ച കാഴ്ചപ്പാടുകൾ

ബോധിസത്വന്റെ കലാപങ്ങൾ

“പരസ്പരാദരവിലേക്കുള്ള ആരോഹണബോധവും അവജ്ഞയിൽ നിന്നുള്ള അവരോഹണബോധവും സ്വായത്തമാക്കുകയും ദയാര്‍ദ്രമായ ഒരു സമൂഹത്തിന്റെ നിര്‍മിതിയിൽ അലിഞ്ഞുചേരുകയും ചെയ്യുന്ന സമൂഹത്തെ നൈതികസമൂഹം എന്ന് വിളിക്കാം” -ഡോ. ബി.ആർ അംബേദ്കർ

ജാതിയെയും ജാതിവിരുദ്ധ സമരങ്ങളെയും കുറിച്ച പഠനം എട്ടാം ഭാഗം

ഡോ. ഭീംറാവ് റാംജി അംബേദ്കർ എന്ന പോരാളി

# മഹർ സമുദായം
-പേഷ്വാമാർക്ക് മുമ്പും ശേഷവും
-നാമദേവ്, ചോഖമേല, സൊയാരബായി, മർമമേല, നിർമല…

# ഛത്രപതി ഷാഹുവിന്റെ പരിഷ്കരണങ്ങൾ

# ബാബാ സാഹെബ്
-ചിന്തയും സമരവും
-ബഹിഷ്കൃത് ഹിതകാരിണി സഭ
-മൂകനായകും ബഹിഷ്കൃത ഭാരതും
-വഴിക്കും ജലത്തിനും വേണ്ടിയുള്ള പോരാട്ടം
-ജാതീയതയോടുള്ള യുദ്ധം, മനുസ്മൃതി ദഹൻ

# പൂനാ പാക്ട്
-പ്രാദേശിക നിയമനിർമാണ സഭകളിലെ പ്രത്യേക ഇലക്ടറേറ്റുകൾ
-ഗാന്ധിയും അംബേദ്കറും

# ആരായിരുന്നു ശൂദ്രർ?
-ആര്യാധിനിവേശം കെട്ടുകഥയോ?
-മൌലികശൂദ്രരും ഇതര ശൂദ്രസമുദായങ്ങളും
-ശൂദ്ര-ബ്രാഹ്മണ സംഘർഷങ്ങൾ

നാരായണീയം

ഗുരുവിന്റെ വഴി, അയ്യൻ കാളിയുടെയും
ജാതിയെയും ജാതിവിരുദ്ധ സമരങ്ങളെയും കുറിച്ച പഠനം ഏഴാം ഭാഗം

ജാതീയതയും കേരള നവോത്ഥാനവും തുടർച്ച

ശ്രീനാരായണ ഗുരു
“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതിൽ
ഒരു ജാതിയിൽ നിന്നല്ലോ പിറന്നിടുന്നു സന്തതി
നരജാതിയിതോർക്കുമ്പോളൊരു ജാതിയിലുള്ളതാം”

# ജാതി’ഭേദ’വും മത’ദ്വേഷ’വും
-പലമതസാരവുമേകം
-ശങ്കരനും അപശൂദ്രാധികരണവും
(ജാതി സ്ഥാപിക്കാൻ ബുദ്ധി കൊണ്ട് പറന്ന ശങ്കരാചാര്യർ)

-മാറേണ്ടത് ദേഹമോ ദേഹിയോ?
(ശങ്കരന്റെ ദേഹവും ചണ്ഡാലന്റെ ദേഹിയും)

# ജാതീയതയെയും സവർണാധിപത്യത്തെയും കടന്നാക്രമിച്ച ഗുരു
# അരുവിപ്പുറവും ശിവപ്രതിഷ്ഠയും മുതൽ ആലുവ അദ്വൈതാശ്രമം വരെ
# പ്രതിഷ്ഠകളുടെ പൊരുൾ (അകംപൊരുളും പുറംപൊരുളും)

“ജാതി ഉണ്ടെന്ന് പോലും വിശ്വസിക്കരുത്. സ്വാർത്ഥന്മാരായ സവർണരുടെ കെട്ടുകഥ മാത്രമാണ് ജാതി”

# ഗുരുവും ഗുരുധർമപരിപാലനയോഗവും

അയ്യൻകാളി
പോരാട്ടത്തിന്റെ ഇതിഹാസം

# അയ്യൻ കാളി യജമാനൻ
സംബോധനയിലെ കലാപവും ഭാഷയിലെ ഫ്യൂഡൽ പാരമ്പര്യവും
# വില്ലുവണ്ടി യാത്രയും കല്ലുമാല സമരവും

# നവോത്ഥാനത്തിന്റെ പിന്തുടർച്ച

ചെകുത്താന്റെ കൈയേറ്റത്തിൽ വേദപാഠങ്ങൾക്ക് സംഭവിക്കുന്നത്

ചെകുത്താന്റെ വേദപുസ്തകം എന്ന പുസ്തകത്തിന് പി.ടി കുഞ്ഞാലി മാസ്റ്റർ എഴുതിയ ആസ്വാദനം
-തേജസ് ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ചത്

സ്വാർത്ഥബോധ്യങ്ങളുടെ പ്രതീകങ്ങളായ പുരോഹിതന്മാരും വ്യക്തിയെ റദ്ദ് ചെയ്യുന്ന വ്യവസ്ഥിതികൾക്കെതിരെ കലാപമുയർത്തുന്നവരും

ആഭിചാരം മുതൽ പൈശാചപൂജ വരെ